Site iconSite icon Janayugom Online

നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീംകോടതി തള്ളി

നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ പ്രതികളായ റോയി വയലാട്ടില്‍, സൈജു തങ്കച്ചന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി തള്ളിയ ജാമ്യാപേക്ഷയില്‍ ഇടപെടാനാവില്ലെന്നാണ് സുപ്രീംകോടതി നിലപാടെടുത്തത്. ഒളിവില്‍ കഴിയുന്ന ഇരുവര്‍ക്കുമായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. പ്രതികളുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരുവരും ഒളിവിലാണെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇതിനിടെ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തില്‍ പ്രതികള്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് വിവരം.

വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം വാഹാനപകടത്തില്‍ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ റോയി വയലാട്ടിലിനെയും സൈജു തങ്കച്ചനേയും കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് നടപടി ആരംഭിച്ചിരുന്നു.

Eng­lish sum­ma­ry; The Supreme Court has reject­ed the antic­i­pa­to­ry bail pleas of the accused in the No. 18 Hotel Poc­so case

You may also like this video;

Exit mobile version