Site iconSite icon Janayugom Online

മുൻകൂർ പരിസ്ഥിതി അനുമതി ഇല്ലാത്ത പദ്ധതികൾ നിയമവിധേയമാക്കുന്നത് തടഞ്ഞ മുൻ വിധി തിരിച്ചെടുത്ത് സുപ്രീം കോടതി

മുൻകൂറായി പരിസ്ഥിതി അനുമതി ഇല്ലാത്ത പദ്ധതികൾ നിയമവിധേയമാക്കുന്നത് തടഞ്ഞ മുൻ വിധി സുപ്രീംകോടതി തിരിച്ചെടുത്തു. നിർമാണത്തിനു ശേഷം പദ്ധതികൾക്കോ കെട്ടിടങ്ങൾക്കോ പരിസ്ഥിതി അനുമതി നൽകാൻ സർക്കാരിന് അധികാരമില്ലെന്ന വനശക്തി വിധിയാണ് ചീഫ് ജസ്റ്റിസ് നേതൃത്വം നൽകിയ ബെഞ്ച് പിൻവലിച്ചത്. പരിസ്ഥിതി അനുമതി വാങ്ങാതെ നിർമ്മിച്ച കെട്ടിടങ്ങൾക്ക് പിന്നീട് അനുമതി നൽകാൻ ഇടം നൽകിയ സർക്കാർ വിജ്ഞാപനം ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജ്വൽ ഭുയ്യാൻ എന്നിവർ അടങ്ങിയ രണ്ടംഗ ബഞ്ചാണ് ഈ വർഷം മേയിൽ റദ്ദാക്കിയത്. ഇതിനതിരെ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ സംഘടന നൽകിയ റിവ്യൂ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ബിആർ ഗവായി, ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് രണ്ടംഗ ബെഞ്ചിൻ്റെ വിധി പിൻവലിച്ചത്.

Exit mobile version