Site iconSite icon Janayugom Online

കോവിഡ് മരണ ധനസഹായം നാലാഴ്ചത്തെ സമയപരിധി പരിമിതമെന്ന് സുപ്രീം കോടതി

covid supreme courtcovid supreme court

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കു നല്‍കുന്ന നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ അനുവദിച്ചിരിക്കുന്ന നാലാഴ്ചത്തെ സമയപരിധി പരിമിതമെന്ന് സുപ്രീം കോടതി.
നാലാഴ്ചയ്ക്കുള്ളില്‍ അപേക്ഷ നല്‍കാന്‍ നിര്‍ദേശിക്കണമെന്നുള്ള കേന്ദ്രത്തിന്റെ ആവശ്യം കോടതി തള്ളി. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖം കൂടി പരിഗണിക്കേണ്ടതുണ്ടെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞു. എക്സ്ഗ്രേഷ്യ ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് 60 ദിവസത്തെ സമയം അനുവദിക്കണമെന്നും ജസ്റ്റിസുമാരായ എം ആര്‍ ഷാ, ബി വി നാഗരത്ന എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു. ഭാവിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങള്‍ക്കുള്ള ധനസഹായത്തിന് അപേക്ഷിക്കാന്‍ 90 ദിവസത്തെ സമയവും കോടതി നിര്‍ദേശിച്ചു.
കുടുംബത്തില്‍ ഒരു മരണമുണ്ടായാല്‍ അതിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ബന്ധുക്കള്‍ക്ക് കുറച്ച് സമയം വേണ്ടിവരും. അതിനു ശേഷം മാത്രമേ ഇത്തരത്തിലുള്ള അപേക്ഷകള്‍ അവര്‍ക്ക് നല്‍കാന്‍ കഴിയൂ എന്നും ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം നഷ്ടപരിഹാരത്തിനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നത് കണ്ടെത്തുന്നതിനായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി പരിശോധനകള്‍ നടത്തണമെന്നും കോടതി പറഞ്ഞു. അനര്‍ഹര്‍ക്ക് നഷ്ടപരിഹാര തുക ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും നിര്‍ദേശിച്ചു. വ്യാജ ക്ലെയിമുകളുടെ സ്ഥിരീകരണത്തിനായി സാമ്പിൾ സർവേ ആവശ്യപ്പെട്ടുള്ള കേന്ദ്രത്തിന്റെ ഹർജിയുമായി ബന്ധപ്പെട്ട്, രജിസ്റ്റർ ചെയ്ത മരണങ്ങളിലും ക്ലെയിമുകളിലും വ്യത്യാസമുള്ള നാല് സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും കോടതി പറഞ്ഞു.

Eng­lish Sum­ma­ry: The Supreme Court has ruled that the Kovid death grant is lim­it­ed to four weeks

You may like this video also

Exit mobile version