Site iconSite icon Janayugom Online

യുഎപിഎ കേസുകള്‍ അടിയന്തരമായി പരിഗണിക്കുമെന്ന് സുപ്രീംകോടതി

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ഭി​ഭാ​ഷ​ക​ർ​ക്കും എ​തി​രേ വ്യാ​പ​ക​മാ​യി യു​എ​പി​എ ചു​മ​ത്തി കേ​സെ​ടു​ത്ത​ത് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി. ത്രി​പു​ര​യി​ലെ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തിലാണ് കോടതിയുടെ പ്രതികരണം. ന്യൂ​സ് ക്ലി​ക്ക് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ശ്യാം ​മീ​ര സിം​ഗ്, സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​രാ​യ എ​ഹ്തേ​ഷാം ഹ​ഷ്മി, അ​മി​ത് ശ്രീ​വാ​സ്ത​വ, അ​ൻ​സാ​ർ ഇ​ൻ​ഡോ​റി, മു​കേ​ഷ് കു​മാ​ർ എന്നിവര്‍ക്കാണ് യു​എ​പി​എ ചു​മ​ത്ത​പ്പെ​ട്ടത്. ഇത്തരത്തില്‍ അമ്പതോളം പേ​ർ ന​ൽ​കി​യ ഹ​ർ​ജി​ക​ളാ​ണ് അ​ടി​യ​ന്ത​ര​മാ​യി കേ​ൾ​ക്കാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ വി ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യക്തമാക്കിയത്.

ENGLISH SUMMARY:The Supreme Court has said that UAPA cas­es will be con­sid­ered immediately
You may also like this video

Exit mobile version