യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നിമിഷ പ്രിയയുടെ അപ്പീൽ യെമന്‍ സുപ്രീം കോടതി തള്ളിയതായി കേന്ദ്രം. വധശിക്ഷയ്ക്ക് എതിരെ നിമിഷ പ്രിയ നൽകിയ അപ്പീൽ യെമനിലെ സുപ്രീം കോടതി തള്ളിയതായി കേന്ദ്രം അറിയിച്ചു. ഡല്‍ഹി ഹൈക്കോടതിയെ ആണ് ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ അമ്മ നൽകിയ ഹർജി അപേക്ഷയായി സർക്കാരിന് നൽകാൻ ഡല്‍ഹി ഹൈക്കോടതി നിർദ്ദേശം നൽകി. ഏഴ് ദിവസത്തിനുള്ളിൽ കേന്ദ്രം ഇതിൽ തീരുമാനമെടുക്കണമെന്നും പാസ്പോർട്ട് അടക്കം രേഖകൾ കൈമാറാനും കോടതി നിർദ്ദേശം നൽകി. യമനിലേക്ക് പോകാൻ കേന്ദ്രസര്‍ക്കാര്‍ സഹായം തേടിയാണ് ഹർജി നൽകിയത്.
2017ല്‍ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് കൊലങ്കോട് സ്വദേശിനായി നിമിഷപ്രിയ യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണ്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്ക് ശിക്ഷായിളവ് ലഭിക്കും. കൊല്ലപ്പെട്ടയാളുടെ കുടുംബം ചര്‍ച്ചയ്ക്ക് തയ്യാറാണ്. 1.5 കോടി രൂപയാണ് ദയാധനമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
English Summary: The Supreme Court of Yemen rejected the petition of Nimishapriya
You may also like this video