Site iconSite icon Janayugom Online

ഭർത്താവിന് പാൻ കാർഡില്ലെന്ന വാദം അംഗീകരിച്ചു; കനിമൊഴിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി തള്ളി

ഡിഎംകെ എംപി കനിമൊഴിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തളളി. മദ്രാസ് ഹൈക്കോടതിയിലുള്ള ഹർജിയിൽ കനിമൊഴി നൽകിയ അപ്പീലിന്മേലാണ് നടപടി. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വിദേശിയായ ഭർത്താവിന്റെ പാൻ കാർഡ് വിവരങ്ങൾ മറച്ചുവെച്ചെന്നാക്ഷേപിച്ചായിരുന്നു ഹർജി. ഭർത്താവിന് പാൻ കാർഡില്ലെന്നും വിവരങ്ങൾ മറച്ച് വച്ചിട്ടില്ലെന്നുമുള്ള കനിമൊഴിയുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി.

Eng­lish sum­ma­ry: The Supreme Court reject­ed the peti­tion chal­leng­ing Kan­i­mozhi’s election
you may also like this video:

Exit mobile version