തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ മത്സരിക്കാൻ ഒരു സ്ഥാനാർത്ഥിയെ അനുവദിക്കുന്ന നിയമം തടയണമെന്ന് ആവിശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഇത് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനമെടുക്കേണ്ടത് നിയമനിർമ്മാണ സഭയായ പാർലമെന്റാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
1951 ലെ ജനപ്രാതിനിത്യ നിയമം 33(7) വകുപ്പ് പ്രകാരം മത്സരാർത്ഥികൾക്ക് തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ നിന്ന് മത്സരിക്കാൻ അനുവാദമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് നിയമ നിർമാണ സഭയായ പാർലമെന്റാണെന്ന് കോടതി പറഞ്ഞു. മത്സരാർത്ഥിയെ രണ്ട് സീറ്റുകളിൽ മത്സരിക്കാൻ അനുവദിക്കുന്നത് നിലവിലെ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ്.
ഇത്തരം ആനുകൂല്യങ്ങൾ നൽകണോ വേണ്ടയോ എന്നകാര്യത്തിൽ അന്തിമ തീരുമാനം പാർലമെൻ്റ് പാസാക്കിയ നിയത്തിൻ്റെ അടിസ്ഥാനത്താനത്തിലായിരിക്കും എന്നും സുപ്രീംകോടതി വ്യക്തമാക്കി.ഒരാൾ രണ്ട് സീറ്റുകളിൽ മത്സരിക്കുന്നത് മൂലമുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പ് പൊതുഖജനാവിന് അധികഭാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അശ്വിനി ഉപാധ്യായ് എന്നയാൾ ഹർജി സമർപ്പിച്ചത്.
English Summary:The Supreme Court rejected the plea to prevent candidates from contesting in more than one constituency
You may also like this video