തമിഴ് നാട്ടിലെപ്രതിപക്ഷ പാര്‍ട്ടിയായ എഐഡിഎംകെയുടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള അധികാരതര്‍ക്കവും, ജനറല്‍ സെക്രട്ടറിയെ സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്‍റെ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചിരിക്കുന്നു. പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമി തുടരനാകും സുപ്രീംകോടതിയുടെ ഉത്തരവിലൂടെ
ഇതു പാര്‍ട്ടിയിലെ മറ്റൊരു വിഭാഗമായ ഒ പനീര്‍ശെല്‍വത്തിനും കൂട്ടര്‍ക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. എഐഡിഎംകെയുടെ ട്രഷറാറും,മുന്‍മുഖ്യമന്ത്രിയുമായിരുന്ന ഒ പനീര്‍ശെല്‍വത്തെ ഇപിഎസ് വിഭാഗം പുറത്താക്കിയിരുന്നു.പാര്‍ട്ടി ആസ്ഥാനത്തു നടന്ന ജനറല്‍ബോഡിയോഗത്തിലാണ് ഒപിഎസിനെ ഇപിഎസ് വിഭാഗം പുറത്താക്കിയത്.
പ്രസ്തുത യോഗത്തിലാണ് എടപ്പാടി പളനിസ്വാമിയെ പാര്‍ട്ടിയുടെ ഇടടക്കാല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതും.ഇതിനെതിരേയാണ് ഒപിഎസ് കോടതിയെ സമീപിച്ചത്. ഈ തീരുമാനം റദ്ദാക്കി നേരത്തേയുള്ള സ്ഥിതി പോലെ തുടരാനായിരുന്നു മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.
എന്നാല്‍ പനീര്‍ശെല്‍വത്തിന് അനുകൂലമായ സിംഗില്‍ ബഞ്ച് ഉത്തരവ് മദ്രാസ്ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി എടപ്പാടിക്ക് അനുകൂലമായ വിധി നല്‍കിയിരുന്നു. ഈവിധിയാണ് ഇപ്പോള്‍ സുപ്രീംകോടതി ശരിവെച്ചിരിക്കുന്നത്
English Summary:
The Supreme Court said that Edappadi Palaniswamithe leadership of AIDMK
You may also like this video:

