Site iconSite icon Janayugom Online

സ്ക്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്നും മാംസങ്ങള്‍ നിഷേധിക്കരുതെന്ന് സുപ്രീംകോടതി

സ്ക്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്നും മാംസങ്ങള്‍ നിഷേധിക്കുന്നത് എന്തിനാണെന്ന് ലക്ഷദ്വീപ് സര്‍ക്കാരിനോട് ചോദിച്ച് സുപ്രീംകോടതി.ലക്ഷദ്വീപിലെ സ്ക്കൂളുകളില്‍ കോഴിയിറച്ചിയും,ബീഫും നിരോധിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്.

മേഖലയിലെ ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനത്തെ കവരത്തി സ്വദേശി അജ്മൽ അഹമ്മദും ചോദ്യം ചെയ്തിരുന്നു. ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജിന്റെ മറുപടിയിലും കോടതി അതൃപ്തി രേഖപ്പെടുത്തി. ഉച്ചഭക്ഷണത്തിന് ചിക്കൻ, മട്ടൺ എന്നിവയ്ക്ക് പകരം ഡ്രൈ ഫ്രൂട്ട്‌സ് ലഭിക്കുമോയെന്നും മികച്ച ഭക്ഷണം ഏതാണെന്ന് കോടതി ചോദിച്ചു.

പ്രദേശത്തിന്റെ ഭക്ഷണരീതിയുടെയും സാംസ്കാരിക ശീലത്തിന്റെയും ഭാഗമാണെങ്കിൽ ഈ ആചാരം എങ്ങനെ ന്യായീകരിക്കാനാകുമെന്നും ആരാഞ്ഞു. ഇപ്പോൾ ചിക്കനും മട്ടണും നൽകുന്നുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചപ്പോൾ അത് തുടരുമെന്നായിരുന്നു കോടതിയുടെ മറുപടി. സർക്കാർ സ്‌കൂളിലെത്തുന്ന കുട്ടികളും ഉച്ചഭക്ഷണം കണക്കിലെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലാവസ്ഥ,സാമ്പത്തികഘടകങ്ങൾ,പോഷകസമൃദ്ധി തുടങ്ങിയവയെ ആശ്രയിച്ചുള്ള സാധനങ്ങളുടെ ലഭ്യത കണക്കിലെടുത്താണ് കോഴിയിറച്ചിയും ബീഫും ഒഴിവാക്കാനുള്ള നയപരമായ തീരുമാനമെടുത്തതെന്ന് ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു.ഉൾപ്പെടുത്താൻ 2022 മെയ് 2ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് നൽകിയിരുന്നു. ഉച്ചഭക്ഷണത്തിൽ മാംസം. ലക്ഷദ്വീപിലെ ഡയറി ഫാമുകൾ പൂട്ടി പശുക്കളെ ലേലം ചെയ്തതായി ഹർജിക്കാരൻ അറിയിച്ചപ്പോൾ അത് ഭരണകൂടത്തിന്റെ നയപരമായ കാര്യമാണെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഹർജിയിൽ വാദം ജൂലൈ 11ന് തുടരും.

Eng­lish Summary:
The Supreme Court said that meat should not be banned from school chil­dren’s lunch

You may also like this video:

Exit mobile version