കൊല്ലപ്പെട്ടയാളുടെ ബന്ധുവായതിനാൽമാത്രം സാക്ഷിമൊഴി അവഗണിക്കരുതെന്ന് സുപ്രീംകോടതി. ആന്ധ്രപ്രദേശിൽ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുടെ സാക്ഷി മൊഴിയിൽ മൂന്ന് പ്രതികൾക്ക് വിധിച്ച ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് എതിരായ അപ്പീലിലാണ് സുപ്രീംകോടതിയുടെ പുതിയ നിരീക്ഷണം. ഹൈക്കോടതി നിലപാട് തെറ്റാണെന്നും സുപ്രീംകോടതി പറഞ്ഞു.
കൊല്ലപ്പെട്ട ആളുടെ ബന്ധു സാക്ഷികളായതിനാല്‍ ഇവരുടെ മൊഴി പരിഗണിക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതി നിഗമനം. എന്നാൽ, ബന്ധുവായതുകൊണ്ട് മാത്രം സാക്ഷിമൊഴി അംഗീകരിക്കില്ലെന്ന നിലപാട് ശരിയല്ലെന്ന് ജസ്‌റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
English Summary:The Supreme Court said that the testimony of relatives should not be ignored
You may also like this video