Site iconSite icon Janayugom Online

വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഗോള്‍ഡന്‍ അവറില്‍ പണരഹിത ചികിത്സക്ക് പദ്ധതി വേണമെന്ന് സുപ്രീംകോടതി

വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഗോള്‍ഡന്‍ അവറില്‍ പണരഹിത ചികിത്സയ്ക്ക് പദ്ധതി വേണമെന്ന് സുപ്രീം കോടതി.പരിക്കേറ്റതിന് തൊട്ടുപിന്നാലെയുള്ള സമയത്ത് ചികിത്സാ നിഷേധം അനുവദിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിനാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. മാര്‍ച്ച് പതിനാലിനകം വിജ്ഞാപനം ഇറക്കണമെന്നും ജസ്റ്റിസ് അഭയ് എസ് ഓഖ, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ആദ്യ മണിക്കൂറില്‍ത്തന്നെ, ഉടനടി വൈദ്യസഹായം നല്‍കുന്നതാണ് മരണം തടയാന്‍ ഏറ്റവും പ്രധാനപ്പെട്ടത്.അതിനാല്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് ഉടനടി വൈദ്യസഹായം ഉറപ്പാക്കുന്നതിന് 1988 ലെ മോട്ടോര്‍ വാഹന നിയമത്തിലെ (എംവി ആക്ട്) സെക്ഷന്‍ 162 പ്രകാരം അടിയന്തരമായി പദ്ധതി നടപ്പാക്കേണ്ടതുണ്ട്. 

ഗോള്‍ഡന്‍ അവറില്‍ പണരഹിത ചികിത്സ നല്‍കുന്നതിനുള്ള ഒരു പദ്ധതി രൂപപ്പെടുത്തുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുന്നത് മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ നിയമപരമായ ബാധ്യത കൂടിയാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

Exit mobile version