Site iconSite icon Janayugom Online

സോനം വാങ്ചുകിന്റെ മോചനം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സോനം വാങ്ചുകിനെ തടവിലാക്കിയത് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.വാങ്ചുക്കിന്റ മോചനം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രത്തിനും ലഡാക്ക് ഭരണകൂടത്തിനും ജോധ്പൂർ ജയിൽ അധികൃതർക്കും നോട്ടീസ് അയചിരുന്നു. സോനം വാങ്ചുകിൻ്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ പദവിയും ആവശ്യപ്പെട്ട് നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ കേന്ദ്രഭരണ പ്രദേശത്ത് നാലു പേർ കൊല്ലപ്പെടുകയും 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് രണ്ടു ദിവസത്തിനു ശേഷം, അക്രമത്തിന് പ്രേരിപ്പിച്ചതായി ആരോപിച്ച് സെപ്റ്റംബർ 26ന് ദേശീയ സുരക്ഷാ നിയമപ്രകാരം വാങ്ചുകിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വാങ്ചുകിനെ തടവിലാക്കിയിട്ട് ഇപ്പോൾ 100 ദിവസം പിന്നിട്ടു കഴിഞ്ഞു.

Exit mobile version