Site icon Janayugom Online

മദ്യനയ അഴിമതികേസില്‍ ഇഡി അറസ്റ്റിനെ ചോദ്യം ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മദ്യനയ അഴിമതിക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അറസ്റ്റിനെതിരെയുള്ള ഹർജി തള്ളിയ ഡൽഹി ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്തഎന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക..
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരണയാലാണെന്നാണ് കെജ്രിവാളിന്റെ വാദം.

കേസിൽ ഇഡി അറസ്റ്റ് ചെയ്തത് നിയമപരമാണെന്നും മതിയായ തെളിവുകളുണ്ടെന്നുംകാട്ടി കെജ്രിവാളിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. മാർച്ച് 21നാണ് മദ്യനയ അഴിമതിക്കേസിൽ ഉൾപ്പെടുത്തി കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. 

Eng­lish Summary:
The Supreme Court will today hear the plea of ​​Del­hi Chief Min­is­ter Kejri­w­al ques­tion­ing the ED’s arrest in the liquor scam case

You may also like this video:

Exit mobile version