Site iconSite icon Janayugom Online

സുപ്രീം കോടതി വിരട്ടല്‍ ഫലിച്ചു; 14 ഉല്പന്നങ്ങള്‍ പിന്‍വലിച്ച് പതജ്ഞലി

PatanjaliPatanjali

വ്യാജ ഹെര്‍ബല്‍ ആയുര്‍വേദ ഉല്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചതായി പതജ്ഞലി കമ്പനി സുപ്രീം കോടതിയില്‍. രാജ്യവ്യാപകമായി എല്ലാ ഷോപ്പുകളില്‍ നിന്നും ഉല്പന്നങ്ങള്‍ പിന്‍വലിച്ചതായും ഇവയുടെ ലൈസന്‍സ് റദ്ദാക്കിയതായും കമ്പനി കോടതിയെ ബോധിപ്പിച്ചു. സമുഹ മാധ്യമം- ഇ കോമേഴ്സ് പ്ലാറ്റ്ഫോമിലെ ഈ ഉല്പന്നങ്ങളുടെ പരസ്യം പിന്‍വലിക്കുന്നതായും കമ്പനി വ്യക്തമാക്കി. പ‍തജ്ഞലി കമ്പനിയുടെ പരസ്യസ്ഥാപനവും വ്യാജ മരുന്നുകളുടെ പരസ്യം തുടര്‍ന്ന് പ്രസിദ്ധീകരിക്കില്ല.സ്വാസരി ഗോള്‍ഡ്, സ്വാസരി വാതി, ബ്രോന്‍കോം, സ്വാസരി പ്രവാഹി, സ്വാസരി അവേല, മുക്ത വിറ്റ എക്സ്ട്രാ പവര്‍, ലിപിഡോം, ബിപി ഗ്രിറ്റ്, മധുസനാദി വാതി എക്സ്ട്രാ പവര്‍, ലിവ്മൃത് അഡ്വാന്‍സ്, ലിലോ ഗ്രിറ്റ്, ഐറൈറ്റ് ഗോള്‍ഡ്, പതജ്ഞലി ദൃഷ്ടി ഡ്രോപ് എന്നീ 14 ഉല്പന്നങ്ങലാണ് കമ്പനി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

വ്യാജ ഹെര്‍ബല്‍— ആയുര്‍വേദ ഉല്പന്നങ്ങള്‍ വിപണിയിലിറക്കി ഉപഭോക്താക്കളെ കബളിപ്പിച്ചുവെന്ന കേസില്‍ നേരത്തെ സുപ്രീം കോടതി പതജ്ഞലി കമ്പനിയെയും ഉടമകളായ ബാബാ രാംദേവ്, ബാലകൃഷ്ണ എന്നിവരെ രൂക്ഷമായി വിമര്‍ശിക്കുകയും പരസ്യമായി ക്ഷമാപണം നടത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. വ്യാജ വാഗ്ദാനം നല്‍കി ഉപഭോക്താക്കളെ കബളിപ്പിച്ച കമ്പനി ഗുരുതരമായ തെറ്റ് വരുത്തിയെന്നും ജസ്റ്റിസ് ഹിമ കോഹ്ലി, സന്ദീപ് മേത്ത എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് പരസ്യങ്ങളും ഉല്പന്നങ്ങളും വിപണിയില്‍ നിന്ന് പിന്‍വലിക്കാൻ പരമോന്നത കോടതി ഉത്തരവിടുകയായിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പതജ്ഞലി കമ്പനി നിയമ നടപടി നേരിട്ടത്. 

Eng­lish Sum­ma­ry: The Supreme Court’s rebut­tal was effec­tive; Patha­j­nali with­draws 14 products

You may also like this video

Exit mobile version