Site iconSite icon Janayugom Online

സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു

സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടു. കോടതി നടപടികളുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രദർശിപ്പിക്കുന്ന സുപ്രീം കോടതിയുടെ ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്.

യുഎസ് ആസ്ഥാനമായുള്ള റിപ്പിൾ ലാബ്‌സ് വികസിപ്പിച്ചെടുത്ത ക്രിപ്‌റ്റോകറൻസിയായ എക്‌സ്ആർപിയെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ ഹാക്കർമാർ സുപ്രീം കോടതിയുടെ യുട്യൂബില്‍ പോസ്റ്റ് ചെയ്തതായി അധികൃതര്‍ പറഞ്ഞു.

“Brad Gar­ling­house: Rip­ple Responds To The SEC’s $2 Bil­lion Fine! XRP PRICE PREDICTION” എന്ന തലക്കെട്ടോടുകൂടിയ വീഡിയോയാണ് ചാനലില്‍ പ്രത്യക്ഷപ്പെട്ടത്.

സുപ്രധാന കേസുകളും പൊതുതാൽപ്പര്യമുള്ള മറ്റ് കാര്യങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനാണ് സുപ്രീം കോടതിയുടെ ചാനൽ ഉപയോഗിക്കുന്നത്.

2018‑ലെ വിധിയെ തുടർന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വത്തിലുള്ള ഫുൾ കോർട്ട് യോഗത്തിന്റെ ഏകകണ്ഠമായ തീരുമാനത്തിൽ, എല്ലാ ഭരണഘടനാ ബെഞ്ച് ഹിയറിംഗുകളുടെയും നടപടിക്രമങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യാൻ സുപ്രീം കോടതി തീരുമാനിച്ചിരുന്നു.

Exit mobile version