Site iconSite icon Janayugom Online

ഗ്യാൻവാപിയിൽ രണ്ടാം ദിവസവും സർവേ തുടരുന്നു

കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാൻവാപി മസ്ജിദിൽ കോടതി നിർദേശിച്ച സർവേയും ചിത്രീകരണവും രണ്ടാം ദിവസമായ ഇന്നും തുടരും. ശനിയാഴ്ച നാലു മണിക്കൂറോളം പള്ളിയിൽ സർവേ നടത്തിയിരുന്നു. 1500-ലധികം പൊലീസുകാരെ നിയോ​ഗിച്ചിരുന്നു. മുൻകരുതൽ നടപടിയുടെ ഭാ​ഗമായി ജ്ഞാൻവാപി സമുച്ചയത്തിന് 500 മീറ്റർ ദൂരത്തിൽ ആൾ സഞ്ചാരം തടഞ്ഞു.

എല്ലാ കക്ഷികളും അഭിഭാഷകരും കോടതി കമ്മീഷണർമാരും ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരും സന്നിഹിതരായി. സ്ഥലപരിശോധന പകുതി പൂർത്തിയായെന്ന് വാരാണസി ജില്ലാ മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ പറഞ്ഞു.

Eng­lish summary;The sur­vey con­tin­ues for the sec­ond day in Gyanvapi

You may also like this video;

Exit mobile version