Site iconSite icon Janayugom Online

ഭക്ഷണം കഴിക്കാൻ വൈകി എത്തിയതിന് അധ്യാപിക ശിക്ഷിച്ചു; വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തെലങ്കാനയിൽ അധ്യാപിക ശിക്ഷിച്ചതിന് കൈയിൽ മുറിവേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി. നഗർ കുർണൂലിലെ കസ്തൂർബാ ഗാന്ധി ഗവൺമെന്റ് സ്കൂളിലാണ് സംഭവം.

ഭക്ഷണം കഴിക്കാൻ വൈകി എത്തിയതിന് വിദ്യാർത്ഥിനിയെ അധ്യാപിക മൂന്നു മണിക്കൂർ ഭക്ഷണപ്പുരയിൽ നിർത്തിയിരുന്നു. ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് അധ്യാപികക്കെതിരെ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്.

Exit mobile version