Site iconSite icon Janayugom Online

പ്രോട്ടീസ്‌പടയെ മാര്‍ക്രം നയിക്കും; ഇന്ത്യക്കെതിരെ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

ജൊഹന്നാസ്ബര്‍ഗ്: ഈ മാസം നടക്കാനിരിക്കുന്ന ഇന്ത്യക്കെതിരായ ടി20, ഏകദിനം, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന, ടി20 ഫോര്‍മാറ്റില്‍ എയ്ഡന്‍ മാര്‍ക്രമാണ് നയിക്കുക. തേംബ ബവുമയ്ക്ക് വിശ്രമം അനുവദിച്ചു. അതേസമയം ബവുമ ടെസ്റ്റില്‍ ക്യാപ്റ്റനായി തിരിച്ചെത്തും. ബവുമയ്ക്ക് പുറമെ പേസര്‍ കഗിസോ റബാഡയ്ക്കും വൈറ്റ് ബോള്‍ പോരാട്ടത്തില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. മാര്‍ക്കോ ജാന്‍സന്‍, ലുംഗി എന്‍ഗിഡി, ജെറാള്‍ഡ് കോറ്റ്‌സി എന്നിവര്‍ ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ ടീമിലുണ്ട്. മൂവരും പിന്നീട് ടെസ്റ്റ് പോരാട്ടങ്ങളില്‍ കളിക്കും. 

പരിക്കേറ്റ ലിസാര്‍ഡ് വില്യംസിന്റെ പരിക്ക് ഭേദമായാല്‍ ടീമില്‍ ഉള്‍പ്പെടുത്തും. പരിക്കില്‍ നിന്ന് മുക്തരാകാത്ത ആന്‍റിച്ച് നോര്‍ക്യയും വെയ്ന്‍ പാര്‍ണലും ദക്ഷിണാഫ്രിക്കന്‍ ടീമിലില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന യുവതാരം ട്രൈസ്റ്റന്‍ സ്റ്റബ്സിനെ ഇതാദ്യമായി ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്തി. ഏകദനി, ടെസ്റ്റ് ടീമുകളിലേക്ക് വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെര്യായനെയെ തിരിച്ചുവിളിച്ചപ്പോള്‍ മിഹ്‌ലാലി പോങ്‌വാന, ഡേവിഡ് ബെഡിങ്ഹാം, നാന്ദ്രെ ബർഗർ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ടെസ്റ്റ് ടീമില്‍ കേശവ് മഹാരാജ് മാത്രമാണ് ഏക സ്പിന്നര്‍.

ടി20 ടീം

എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഒട്ട്‌നിയല്‍ ബാര്‍ട്മന്‍, മാത്യു ബ്രീറ്റ്‌സ്‌കെ, നാന്ദ്രെ ബര്‍ഗര്‍, ജെറാള്‍ഡ് കോറ്റ്‌സി, ഡോണോവന്‍ ഫെരേര, റീസ ഹെന്‍ഡ്രിക്‌സ്, മാര്‍ക്കോ ജന്‍സന്‍, ഹെയ്ന്റിച് ക്ലാസന്‍, കേശവ് മഹാരാജ്, ഡേവിഡ് മില്ലര്‍, ലുന്‍ഗി എന്‍ഗിഡി, ആന്റില്‍ ഫെലുക്വായോ, ടബ്‌രിസ് ഷംസി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ലിസാഡ് വില്യംസ്.

ഏകദിന ടീം

എയ്ഡൻ മാർക്രം (ക്യാപ്റ്റന്‍), ഒട്ട്‌നിയൽ ബാർട്ട്മാൻ, നാന്ദ്രെ ബർഗർ, ടോണി ഡി സോർസി, റീസ ഹെൻഡ്രിക്‌സ്, ഹെൻറിച്ച് ക്ലാസെൻ, കേശവ് മഹാരാജ്, മിഹ്‌ലാലി എംപോങ്വാന, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, തബ്രെയ്‌സ്‌സെൻ ക്‌വാൻസി, തബ്രെയ്‌സ് ഷംസി. ലിസാദ് വില്യംസ്.

ടെസ്റ്റ് ടീം

തേംബ ബവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബഡിന്‍ഗാം, നാന്ദ്രെ ബര്‍ഗര്‍, ജെറാള്‍ഡ് കോറ്റ്‌സി, ടോണി ഡെ സോര്‍സി, ഡീന്‍ എല്‍ഗാര്‍, മാര്‍ക്കോ ജന്‍സന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, വിയാന്‍ മള്‍ഡര്‍, ലുന്‍ഗി എന്‍ഗിഡി, കീഗന്‍ പീറ്റേഴ്‌സന്‍, കഗിസോ റബാഡ, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, കെയ്ല്‍ വെരെയ്ന്‍.

Eng­lish Summary:The team for the series against India has been announced
You may also like this video

Exit mobile version