മധ്യപ്രദേശിലെ ദേവാസിലെ മാതാ ടെക്രി ക്ഷേത്രത്തിൽ പൂജാരിയെ 30 അംഗ സംഘം മർദിച്ചു. ക്ഷേത്രം അടച്ചതിനാൽ അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് മർദനം. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ജിതു രഘുവംശി എന്നയാളാണ് ആക്രമണത്തിന് പിന്നില്‍. 10 കാറുകളിലായെത്തിയ സംഘം പൂജാരിയെ മർദിച്ച് ക്ഷേത്രത്തിലേക്ക് കടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ക്ഷേത്ര പരിസരത്തുള്ള കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
ക്ഷേത്രം തുറന്നുകൊടുത്തില്ല; പൂജാരിയെ 30 അംഗസംഘം മർദിച്ചു

