Site icon Janayugom Online

താലോലം പദ്ധതി തുടങ്ങി

ചെറുവാരണം എസ് എൻ വി ഗവണ്‍മെന്റ് എൽ പി സ്കൂളിൽ താലോലം പദ്ധതി തുടങ്ങി. പ്രീ പ്രൈമറി വിഭാഗം കൂടുതൽ ആകർഷകമാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. താലോലം പദ്ധതി അനുസരിച്ചുള്ള വായന മൂല, അഭിനയ മൂല, സംഗീത മൂല, ഗണിതമൂല, നിർമ്മാണ മൂല, ശാസ്ത്ര മൂല എന്നിങ്ങനെ പ്രത്യേക സ്ഥലങ്ങൾ ക്രമീകരിച്ച്, രൂപങ്ങളുടെയും ചിത്രങ്ങളുടെയും കലാപ്രവർത്തനങ്ങളിലൂടെയും കുട്ടികളുടെ പഠനം പരിപോഷിപ്പിക്കുന്നതിനുള്ള സംവിധാനങ്ങലാണ് സ്ക്കൂളിൽ തയ്യാറാക്കിയിട്ടുള്ളത്. കഞ്ഞിക്കുഴി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബൈരഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബി ആർ സി ട്രെയ്നർ മനു, ശാരിക, പ്രധാനാധ്യാപിക എസ് ശ്രീലത എന്നിവർ സംസാരിച്ചു.

Exit mobile version