ശബരിമലയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും. പ്രത്യേക പേടകത്തില്‍ ശരംകുത്തിയിലെത്തിക്കുന്ന തങ്ക അങ്കി ദേവസ്വം പ്രതിനിതികള്‍ ആചാരപൂര്‍വം വരവേല്‍ക്കും. നിലയ്ക്കല്‍ പമ്പ റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഘോഷയാത്ര ഈ വഴിയാണ് കടന്നു പോകുന്നത്. കഴിഞ്ഞ ബുധനാഴ്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടതാണ് തങ്ക അങ്കി പുറപ്പെട്ടത്. ളാഹ സത്രത്തിലാണ് ഇന്നലെ രാത്രി തങ്ക അങ്കി തങ്ങിയത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തങ്ക അങ്കി പമ്പയിലെത്തും.
മൂന്നിന് പമ്പയിൽ നിന്ന് തിരിക്കുന്ന ഘോഷയാത്ര വൈകുന്നേരം അഞ്ചിന് ശരംകുത്തിയിലെത്തും. പമ്പയില്‍ അയ്യപ്പ ഭക്തകര്‍ക്ക് തങ്കഅങ്കി ദര്‍ശനത്തിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. തങ്ക അങ്കിയുമായി രഥഘോഷയാത്ര പുറപ്പെട്ടു നാളെ ഉച്ചയ്ക്ക് 11.50നും 1.15 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ. രാത്രി 10 ന് ക്ഷേത്രനട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല ഉത്സവ തീർഥാടനത്തിനും സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകുന്നേരം അഞ്ചിനു ക്ഷേത്രനട തുറക്കും.
ENGLISH SUMMARY:The Thanga Angi will reach Shabarimala today
You may also like this video