വയോധികനായ ഓട്ടോറിക്ഷാഡ്രൈവറുടെ സ്വർണ്ണ മോതിരവുമായി എം വി ഐ മുങ്ങി. റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷ ഓട്ടം വിളിച്ച് ഓട്ടോ ഡ്രൈവറുടെ മുക്കാൽ പവൻ വരുന്ന സ്വർണ്ണ മോതിരവുമായി മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ ചമഞ്ഞ് വന്നയാൾ മുങ്ങിയതായി പരാതി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരനെ ഇറക്കിയപ്പോൾ കയ്യിലെ മോതിരം വളരെ ഇഷ്ടപ്പെട്ടെന്നും ഇതൊന്ന് ഭാര്യയെ കാണിച്ച് വേഗം വരാമെന്ന് പറഞ്ഞ് ഒരു പഴയ മൊബൈൽ ഫോണും നൽകിയാണത്രെ വിരുതൻ മുങ്ങിയത്.ഇത് സംബന്ധിച്ച് ഓട്ടോറിക്ഷാഡ്രൈവർ നങ്ങാറത്ത് പീടികക്കടുത്തുള്ള ശാരദാ സദനത്തിൽ കെ സി സദാനന്ദന്റെ (79)പരാതിയിൽ തലശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയുമാണ്.
ഓട്ടോറിക്ഷാ ഡ്രൈവറുടെ സ്വർണ്ണ മോതിരവുമായി മോഷ്ടാവ് മുങ്ങി

