Site iconSite icon Janayugom Online

ക്ഷേത്ര ഭണ്ഡാരം മോഷ്ടിക്കാൻ എത്തിയ കള്ളൻ ഉറങ്ങിപോയി; കള്ളനെ പിടികൂടി പൊലീസ്

ഈറോഡ് ഗോബിചെട്ടിപ്പാളയത്തില്‍ ഭണ്ഡാരം കുത്തിത്തുറക്കാനെത്തിയ മോഷ്ടാവ് മദ്യലഹരിയില്‍ ഉറങ്ങിപ്പോയി. പിന്നാലെ പൊലീസിന്റെ പിടിയിലാവുകയും ചെയ്തു. കവിനെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശി നസീറിന്റെ കടയില്‍നിന്ന് 2,500 രൂപ മോഷ്ടിച്ച ശേഷം പ്രതി സിരുവല്ലൂരിലുള്ള മാരിയമ്മന്‍ ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിത്തുറക്കാനെത്തിയത്. 

മോഷണം നടന്നതിനു പിന്നാലെ കടയുടമ പൊലീസില്‍ പരിതി നല്‍കി. പൊലീസ് അന്വേഷണത്തിനിടയിലാണ് ക്ഷേത്രത്തില്‍ ഒരാള്‍ കിടക്കുന്ന വിവരംലഭിച്ചത്. ചോദ്യം ചെയ്യലില്‍ പ്രതി മോഷകുറ്റം നടത്തിയതായി മൊഴി നല്‍കി. ക്ഷേത്രഭണ്ഡാരത്തില്‍നിന്ന് പണമൊന്നും പോയിട്ടില്ലായെന്നാണ് നിഗമനം. പ്രതിയുടെ പേരില്‍ പല ജില്ലകളിലായി നിരവധി മോഷണക്കേസുകളുണ്ട്. ഇയാളില്‍നിന്ന് ഇരുചക്രവാഹനം, കമ്പിപ്പാര, മദ്യം, 2,000 രൂപ എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

Exit mobile version