Site iconSite icon Janayugom Online

പതിമൂന്നുകാരന്റെ ജീവനുമായി പാഞ്ഞ ആംബുലന്‍സിന് വഴിയൊരുക്കി തൊടുപുഴ ട്രാഫിക് പൊലീസ്

ambulanceambulance

ഇടവെട്ടി കനാലിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെയുമായി പാഞ്ഞ ആംബുലന്‍സിന് സുഗമമായ യാത്രയൊരുക്കി തൊടുപുഴ ട്രാഫിക് പൊലീസ്.
കരിമണ്ണൂർ ഒറ്റിത്തോട്ടത്തിൽ റഹിമിന്റെ മകൻ ബാദുഷ (13)യാണ് ഇന്നലെ ഉച്ചയ്ക്ക് കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി താണ് അബോധാവസ്ഥയിലായത്. ഇടവെട്ടിയിൽ അമ്മ വീട്ടിൽ എത്തിയ കുട്ടി മറ്റ് കുട്ടികൾക്കൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞാണ് വെള്ളത്തില്‍ നിന്നും കുട്ടിയെ കരയ്ക്കെത്തിച്ചത്. ഉടൻ തന്നെ സെന്റ്.മേരീസ് ആശുപ്രതിയിൽ എത്തിച്ചെങ്കിലും സ്ഥിതി അതീവ ഗുരുതരമായി.

ഐസിയു ആംബുലൻസിൽ ആദ്യം രാജഗിരി ആശുപ്രതിയിലേക്ക് കൊണ്ടു പോയെങ്കിലും പോകുന്ന വഴി സ്ഥിതി വീണ്ടും വഷളായതിനെ തുടര്‍ന്ന് നഗരത്തിലെ സ്മിത ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി വീണ്ടും രാജഗിരി ആശുപത്രിയിലേക്ക് യാത്ര തുടരുകയായിരുന്നു. 

നഗര പ്രദേശത്ത് റോഡിൽ ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ തൊടുപുഴ ട്രാഫിക് പൊലീസും ആംബുലന്‍സിന് അകമ്പടി പോയി. തൊടുപുഴ പൊലീസ് നൽകിയ വയർലസ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വാഴക്കുളം, മൂവാറ്റുപുഴ, പെരുമ്പാവൂർ പൊലീസും റോഡിൽ തടസ്സം ഉണ്ടാകാതെ ആംബുലൻസിന് കടന്നു പോകാൻ സൗകര്യം ഒരുക്കി. തൊടുപുഴയിലെ ആംബുലൻസ് ഡ്രൈവർ അജാക്സ് 35 മിനിറ്റു കൊണ്ട് കുട്ടിയെ രാജഗിരി ആശുപത്രിയിൽ എത്തിച്ചു.കുട്ടിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 

Eng­lish Sum­ma­ry: The Thodupuzha traf­fic police cleared the way for the ambu­lance that took the life of the 13-year-old

You may also like this video

Exit mobile version