വയനാട് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയുടെ പുതിയ കാൽപ്പാടുകൾ കണ്ടെത്തി. കുറുക്കൻ മൂലയിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. അരമണിക്കൂർ മാത്രം പഴക്കമുള്ള കാൽപ്പാടുകൾ ആണെന്നാണ് പ്രാഥമിക നിഗമനം.
പട്ടികൾ കൂട്ടത്തോടെ കുരയ്ക്കുന്നത് കേട്ട് സംശയം തോന്നിയ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. ഇന്ന് രാവിലെ വരെ ഇത്തരമൊരു കാൽപ്പാട് ഇവിടെ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
കടുവയെ പിടികൂടാൻ കാട് വളഞ്ഞിരിക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും. കടുവ പോയെന്ന് കരുതപ്പെടുന്ന ഭാഗത്തേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തുകയാണ്.
english summary; The tiger’s new footprints were found
you may also like this video;