Site iconSite icon Janayugom Online

ദുബായ് എക്സ്പോ 2020യിലെ പവലിയനുകളുടെ പ്രവര്‍ത്തന സമയം നീട്ടി

ദുബായിലെ എക്സ്പോ 2020 പവലിയനുകളുടെ പ്രവര്‍ത്തന സമയം രാത്രി 11 മണി വരെ നീട്ടി. സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ ഒരു മണിക്കൂര്‍ കൂടുതല്‍ എക്സ്പോയില്‍ ചെലവഴിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. അതേസമയം ഫെബ്രുവരി 28 വരെ മെഗാ ഇവന്റില്‍ ഏകദേശം 16 ദശലക്ഷം സന്ദര്‍ശകര്‍ എത്തിയെന്ന് സംഘാടകര്‍ അറിയിച്ചു. എക്സ്പോ 2020 അവസാനിക്കാന്‍ 30 ദിവസം മാത്രം ശേഷിക്കെ ആവര്‍ത്തിച്ചുള്ള സന്ദര്‍ശനങ്ങളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ഫെബ്രുവരിയിലെ സന്ദര്‍ശനങ്ങളില്‍ പകുതിയും ആവര്‍ത്തിച്ചുള്ളവയായിരുന്നു. കഴിഞ്ഞ മാസം 44 ലക്ഷം സന്ദര്‍ശനങ്ങളാണ് എകസ്പോയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എക്സ്പോ 2020 ആരംഭിച്ച ഒക്ടോബര്‍ ഒന്നുമുതലുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ കണക്കാണിത്. എക്സ്പോ 2020 സന്ദര്‍ശകര്‍ക്കായി അവതരിപ്പിച്ച പ്രത്യേക മഞ്ഞ പാസ്പോര്‍ട്ടില്‍ എക്സ്പോ അവസാനിക്കുന്നതിന് മുമ്പ് പരമാവധി പവലിയനുകളുടെ പേര് പതിക്കാനുള്ള ശ്രമമാണ് ആവര്‍ത്തിച്ചുള്ള സന്ദര്‍ശനങ്ങളുടെ ഒരു കാരണം. ഈ മാസം 31 വരെയാണ് എക്സ്പോ 2020 സന്ദര്‍ശിക്കാന്‍ അവസരമുള്ളത്.

Eng­lish sum­ma­ry; The TIME of the Dubai Expo 2020 pavil­ions have been expanded

You may also like this video;

Exit mobile version