Site iconSite icon Janayugom Online

റസ്റ്ററന്റുകള്‍ സര്‍വീസ് ചാര്‍ജെന്ന പേരില്‍ ഈടാക്കുന്ന ടിപ് നിയമവിരുദ്ധം

റസ്റ്ററന്റുകള്‍ സര്‍വീസ് ചാര്‍ജെന്ന പേരില്‍ ഈടാക്കുന്ന ടിപ് നിയമവിരുദ്ധം. ഉപഭോക്താക്കള്‍ക്ക് കണ്‍സ്യൂമര്‍ കോടതിയെ സമീപിക്കാമെന്ന് ഉപഭോക്തൃകാര്യ വകുപ്പ്. സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ ഉപഭോക്താവില്‍നിന്ന് നിര്‍ബന്ധപൂര്‍വം ‘ടിപ്’ ഈടാക്കുന്നത് തട്ടിപ്പെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സേവനത്തിനു പണം നല്‍കണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് ഉപഭോക്തൃകാര്യ വകുപ്പു ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമകളുടെ പ്രതിനിധികളുമായി ജൂണ്‍ രണ്ടിന് കേന്ദ്രം ചര്‍ച്ച നടത്തും.

സര്‍വീസ് ചാര്‍ജിനെതിരെ 2017 ലും ഉത്തരവിറക്കിയിരുന്നു. നിയമപരമായി നല്‍കേണ്ട ചാര്‍ജ് ആണിതെന്ന് റസ്റ്ററന്റുകള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നു വകുപ്പ് ചൂണ്ടിക്കാട്ടി. മറ്റു പേരുകളിലും ഈ പണം ഈടാക്കാന്‍ പാടില്ല. മെനു കാര്‍ഡിലെ വിലയും നികുതിയുമല്ലാതെ ഉപഭോക്താവില്‍നിന്ന് മറ്റൊരു ചാര്‍ജും അവരുടെ സമ്മതമില്ലാതെ ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് 2017 ഏപ്രിലില്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. ബില്ലിലെ സര്‍വീസ് ചാര്‍ജ് എന്ന ഭാഗം ഉപഭോക്താക്കളാകണം പൂരിപ്പിക്കേണ്ടത്. ഭക്ഷണശാലകള്‍ ഇതു രേഖപ്പെടുത്തിയാല്‍ ഉപഭോക്താക്കള്‍ക്ക് കണ്‍സ്യൂമര്‍ കോടതിയെ സമീപിക്കാം.

Eng­lish sum­ma­ry; The tip that restau­rants charge in the name of ser­vice charges is illegal

You may also like this video;

Exit mobile version