Site iconSite icon Janayugom Online

സിഗ്നലിൽ നിർത്തിട്ടിയിരുന്ന കാറിലേക്ക് ടിപ്പർ ഇടിച്ചുകയറി; മൂന്ന് മരണം

സിഗ്നലിൽ നിർത്തിട്ടിരിക്കുകയായിരുന്ന കാറിന് പിന്നിലേക്ക് ടിപ്പർ ലോറി ഇടിച്ചു കയറി അപകടം. ഒരു വയസുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി നിയന്ത്രണം നഷ്ടമായി കാറിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാല് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലെ സിംഗപെരുമാൾ കോവിലിലായിരുന്നു സംഭവം. 

കാർ ചെന്നൈ-ട്രിച്ചി ദേശീയ പാതയിൽ സിംഗപെരുമാൾ കോവിലിന് സമീപത്തെ ഒരു ട്രാഫിക് സിഗ്നലിൽ നിർത്തിയിരിക്കുകയായിരുന്നു. കാറിന് മുന്നിൽ ഒരു കണ്ടെയ്നർ ലോറിയും നിർത്തിയിട്ടിട്ടുണ്ടായിരുന്നു. ഈ സമയം പിന്നിൽ നിന്ന് അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി നിയന്ത്രണംവിട്ട് കാറിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ട് വാഹനങ്ങൾക്ക് ഇടയിൽപ്പെട്ട് കാർ പൂർ‍ണമായും തകർന്ന നിലയിലാണ്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് കേസ് രജിസ്റ്റർ‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Exit mobile version