ടിപ്പർ ലോറി മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുജീബ് റഹ്മാൻ, തൃശ്ശൂർ ചാവക്കാട് സ്വദേശി ഷഫീഖ് എന്നിവരാണ് പിടിയിലായത്. വിശ്വസമുദ്ര കമ്പനിയുടെ കരുവാറ്റ കന്നുകാലി പാലത്തിനു സമീപമുള്ള യാഡിന് പുറത്ത് പാർക്ക് ചെയ്തിരുന്ന തൃശ്ശൂർ സ്വദേശിയുടെ വാഹനമാണ് കഴിഞ്ഞദിവസം രാത്രി മോഷണം പോയത്. ജി പി എസിന്റെ സഹായത്തോടെ വാഹനം തമിഴ്നാട്ടിൽനിന്ന് പൊലീസ് പിടികൂടുകയായിരുന്നു.
ടിപ്പർലോറി മോഷണം; രണ്ടുപേർ അറസ്റ്റില്‍

