Site iconSite icon Janayugom Online

രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയർ കോണ്‍ക്രീറ്റില്‍ താഴ്‌ന്നു; ഗുരുതര സുരക്ഷാ വീഴ്ച

ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ ലാന്‍ഡ് ചെയ്ത സ്ഥലത്തെ കോൺക്രീറ്റില്‍ താഴ്ന്നുപോയി. സന്ദര്‍ശനത്തിന്റെ ഭാഗമായി പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം. ടയറുകള്‍ താഴ്ന്നതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും ചേർന്നാണ് ഹെലികോപ്റ്റർ തള്ളി മാറ്റിയത്.

രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തിനായി ആദ്യം നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. മഴയും പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ക്രമീകരണങ്ങളില്‍ മാറ്റം വരുത്തുകയായിരുന്നു. അവസാന നിമിഷം ലാൻഡിംഗ് സ്ഥലം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റിതിനാല്‍ രാവിലെയാണ് കോൺക്രീറ്റ് ചെയ്ത് പ്രമാടത്ത് ഹെലിപാഡ് ഒരുക്കിയത്. ഈ കോൺക്രീറ്റ് ഉറയ്ക്കുന്നതിന് മുൻപേ ഹെലികോപ്റ്റർ ഇറക്കേണ്ടി വന്നതാണ് തറ താഴാൻ കാരണം. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണ് . 

Exit mobile version