യുപിയില്‍ ഒരു വയസുള്ള കുഞ്ഞിനെ മന്ത്രവാദി കൊലപ്പെടുത്തി. ചികിത്സയുടെ ഭാഗമാണെന്ന് പറഞ്ഞ് കുഞ്ഞിന്റെ പല്ല് പറിച്ചെടുക്കുകയും തറയിലെറിയുകയുമായിരുന്നു. ബുലാന്ദഷഹര്‍ ജില്ലയിലെ ധകാര്‍ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്. രോഗബാധിതനായ ദമ്പതികള്‍ ആണ്‍കുഞ്ഞിനെയും കൊണ്ടാണ് വ്യാഴാഴ്ച രാത്രി മന്ത്രവാദിയുടെ അടുത്തെത്തിയത്. മന്ത്രവാദി കുഞ്ഞിന്റെ പല്ല് പൊട്ടിച്ചതിനു ശേഷം നിലത്തേക്ക് എറിയുകയായിരുന്നു.
കുട്ടി ബോധരഹിതനായെന്ന് മനസിലാക്കിയപ്പോള്‍ രക്ഷിതാക്കള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ കുടുംബം ഉടന്‍ മൃതദേഹവുമായി സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും തുടര്‍ന്ന് മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.
English Summary;The tooth was pulled out and thrown to the ground; One-year-old death
You may also like this video