Site iconSite icon Janayugom Online

കായല്‍ജാഥ ജില്ലയില്‍ പര്യടനം തുടരുന്നു

മലിനീകരണവും കയ്യേറ്റവും മൂലം നാശത്തിന്റെ വക്കിലായ വേമ്പനാട് കായല്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ ഐ ടി യു സി) സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കായൽജാഥ ജില്ലയില്‍ പര്യടനം തുടരുന്നു.

തണ്ണീർമുക്കം, മാക്കേകടവ്, പാണാവള്ളി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റൻ ടി രഘുവരൻ, വൈസ് ക്യാപ്റ്റൻ എം കെ ഉത്തമൻ, ഡയറക്റ്റർ ഡി ബാബു, ആർ പ്രസാദ്, എൽസബത്ത് അസീസി, കുമ്പളം രാജപ്പൻ, വി ഒ ജോണി, ഒ കെ മോഹനൻ, പി വി പ്രകാശൻ, കെ എസ് രത്നാകരനൻ വി സി മധു, ജോയി സി കമ്പക്കാരൻ, എസ് പ്രകാശൻ, രാജേശ്വരി ബാബു, സ്മിത പ്രദീപ് എന്നിവർ സംസാരിച്ചു. ജാഥയ്ക്ക് നാളെ അരൂക്കുറ്റി, അരൂർ കോട്ടപ്പുറം, അരൂർ മുക്കം എന്നിവിടങ്ങളിൽ സ്വീകരണം നൽകും.

Exit mobile version