Site iconSite icon Janayugom Online

നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് റോഡിലേക്ക് മറിഞ്ഞു

നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു. അയിരൂർ ‑വാലാങ്കര റോഡിൽ ചുഴനക്കു സമിപം ഐപിസി പടിയിൽ വ്യാഴായ്ച വൈകുന്നേരം നാലരയോടെയാണ് അപകടം. അമിത വേഗതയിലായിരുന്ന ടൂറിസ്റ്റ് ബസ് റോഡിന്റെ വശത്തെ വൈദ്യുതി പോസ്റ്റും ട്രാൻസ്ഫോർമറും ഇടിച്ച് തകർത്താണ് റോഡിലേക്ക് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. റോഡിൽ ഏറെ നേരം ഗതാഗത തടസപ്പെട്ടു. 

Exit mobile version