വണ്ണപ്പുറം ആനചാടിക്കുത്ത് വിനോദ സഞ്ചാരകേന്ദ്രത്തിൽ കുളിക്കുന്നതിനിടെ സഞ്ചാരി കുഴഞ്ഞുവീണു മരിച്ചു. എറണാകുളം കുമ്പളങ്ങി അഴിക്കകം അറയ്‍ക്കപ്പാടത്ത് ജോളി സേവ്യർ (52) ആണ് മരിച്ചത്. ഉച്ചയ്ക്ക് 2.30നാണ് സംഭവം. 17 അംഗസംഘമാണ് ആനചാടിക്കുത്തിലെത്തിയത്. ഇവർ കുളിക്കുന്നതിനിടയിൽ ജോളിക്ക് അസ്വസ്ഥത ഉണ്ടായി.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് കാളിയാര്‍ പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്‍ച പോസ്‍റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‍കാരം ശനി പകല്‍ കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീന. മക്കൾ: ഗിൽഗിൻ, ഗിൽന.
English Summary: The tourist collapsed and died while taking a bath
You may also like this video