Site icon Janayugom Online

കെണിയില്‍ വീണ പുലിയെ വനത്തില്‍ വിട്ടു

ജനവാസ മേഖലയിൽ ഇറങ്ങിയ പുലി വനപാലകർ സ്ഥാപിച്ച കെണിയിൽ വീണു. ആങ്ങമൂഴി അളിയൻമുക്ക് വാലുപാറ ഗണപതി മഠത്തിൽ ഷാബു പിള്ളയുടെ പറമ്പിൽ കൊച്ചു കോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ സ്ഥാപിച്ച പുലി കൂട്ടിലാണ് വെള്ളിയാഴ്ച പുലർച്ചയോടെ പുലിയകപ്പെട്ടത്. സ്ഥലവാസി വിജയന്റെ വളർത്തു നായയെയാണ് ഇരയായി കൂട്ടിൽ കെട്ടിയിട്ടത്. ഇന്നലെ രാവിലെ വിജയനാണ് പുലി കൂട്ടില്‍ അകപ്പെട്ടത് കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടൻ തന്നെ കൊച്ചു കോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും കുമളിയിൽ നിന്ന് വൈൽഡ് ലൈഫ് വെറ്റനററി ഡോക്ടറും സ്ഥലത്തെത്തി. ആറ് വയസ് പ്രായം വരുന്ന പുലിയുടെ ആരോഗ്യ നില പരിശോധിച്ച ശേഷം ഗവി വനത്തിൽ വിട്ടു. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി പുലി ജനവാസ കേന്ദ്രത്തിലിറങ്ങി വളർത്തുനായയെയും ആടിനേയും പിടിക്കുന്നത് പതിവായതോടെയാണ് കഴിഞ്ഞ ദിവസം വനപാലകർ പുലിക്കൂട് സ്ഥാപിച്ചത്.
eng­lish summary;The trapped leop­ard was released into the forest
you may also like this video;
YouTube video player

Exit mobile version