Site iconSite icon Janayugom Online

ട്രഷറികള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും

ഈ മാസം 28, 29 തീയതികളിൽ ദേശീയ പണിമുടക്ക് നടക്കുന്നതിനാൽ ഇടപാടുകൾ തടസപ്പെടാതിരിക്കാൻ 27 ന് ട്രഷറികൾ തുറന്ന് പ്രവർത്തിക്കും. തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ട്രഷറികളിൽ സാമ്പത്തിക ഇടപാട് തടസപ്പെടാൻ ഇടയാകുമെന്നതിനാലാണ് പൊതുഅവധി ദിവസമായ 27 ന് ട്രഷറികളുടെ പ്രവർത്തനത്തിന് അനുമതി. ഞായറാഴ്ച എല്ലാ ട്രഷറികളിലും ബില്ലുകളും ചെക്കുകളും പാസാക്കാവുന്നതാണെന്നും അതേസമയം മറ്റ് സാമ്പത്തിക ഇടപാടുകൾ നടത്തേണ്ടതില്ലെന്നും ട്രഷറി ഡയറക്ടർ അറിയിച്ചു.

eng­lish summary;The trea­suries will be open on Sundays

you may also like this video;

Exit mobile version