Site iconSite icon Janayugom Online

ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നിർത്തിവെക്കണം; പ്രതി ജോളി സുപ്രീംകോടതിയിലേക്ക്

ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിലെ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കൂടത്തായി കൊലപാതക കേസ് പ്രതി ജോളി സുപ്രിം കോടതിലേക്ക്. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്നും ഭൂമി തർക്കം കൊലപാതകമായി മാറിയത് തനിക്കെതിരായ ഗൂഢാലോചനയാണെന്നും ജോളി തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിൽ ശാസ്ത്രീയമായിട്ടുള്ള തെളിവുകളില്ലെന്നും വിചാരണ നിർത്തിവെക്കണമെന്നുമാണ് ആവശ്യം. കേസിൽ നിന്ന് തന്നെ കുറ്റവിമുക്തയാക്കണമെന്ന് ജോളി ഹർജിയിൽ ആവശ്യപ്പെട്ടു. 2011ലാണ് ജോളിയുടെ ഭർത്താവ് റോയ് തോമസ് മരിച്ചത്. റോയ് തോമസിന്റെ സഹോദരൻ സംശയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് മൃതദേഹങ്ങൾ പുറത്തെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനകളിൽ കൊലപാതക വിവരം പുറത്തറിയുന്നത്. 2019 ഒക്ടോബറിലാണ് ജോളിയെ കോഴിക്കോട് റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.

Eng­lish Summary;The tri­al in the case of mur­der of the hus­band should be adjourned; Accused Jol­ly to the Supreme Court

You may also like this video

Exit mobile version