Site iconSite icon Janayugom Online

അമേരിക്കയുടെയും ട്രംപിന്റെയും യഥാർത്ഥ മുഖം പുറത്തുവന്നു; ഇറാനെതിരെയുള്ള ആക്രമണം ഉടൻ നിർത്തണമെന്നും റഷ്യ

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്നും അമേരിക്കയുടെയും ട്രംപിന്റെയും യഥാർത്ഥ മുഖമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും റഷ്യ. മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുന്ന ഇസ്രയേലിന്റെ നടപടികളെ അന്താരാഷ്ട്ര സമൂഹം ഗൗരവത്തോടെ കാണണം. പശ്ചിമേഷ്യയിലെ സാഹചര്യം ചർച്ച ചെയ്യാൻ യു എൻ സുരക്ഷാ കൗൺസിൽ ഉടൻ വിളിച്ചുചേർക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഒരു കാരണവശാലും ഇറാനിലെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിടരുത്. നയതന്ത്ര ശ്രമങ്ങളെ പാടെ ഉപേക്ഷിച്ച നിലപാടാണ് അമേരിക്ക സ്വീകരിച്ചതെന്നും റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദെവ് പറഞ്ഞു.

Exit mobile version