Site iconSite icon Janayugom Online

നിയമ നിർമാണത്തിനൊരുങ്ങി ട്രംപ് ഭരണകൂടം; അമേരിക്കയിൽ നിന്ന് അയയ്ക്കുന്ന പണത്തിന് 5 % നികുതി

അമേരിക്കയിലെ ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടിയാകുന്ന നിയമ നിർമാണത്തിനൊരുങ്ങി പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. യുഎസിൽ നിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് പണമയയ്ക്കുമ്പോൾ 5% നികുതി ചുമത്താനാണ് പുതിയ തീരുമാനം. ഇത് നടപ്പിലായാൽ 25 ലക്ഷത്തിലേറെ വരുന്ന ഇന്ത്യൻ പ്രവാസികൾ ഓരോ വർഷവും നാട്ടിലേക്ക് അയയ്ക്കുന്ന 2300 കോടി ഡോളറിൻ്റെ 5 ശതമാനം നികുതിയായി നൽകേണ്ടി വരും. ഇത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് വലിയ തിരിച്ചടിയാകും. ഈ മാസം തന്നെ ബിൽ പാസാക്കി നിയമമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. എച്ച്-1ബി വീസ, ഗ്രീൻ കാർഡ് ഉടമകൾ ഉൾപ്പെടെയുള്ളവർക്കും പുതിയ നികുതി നിർദ്ദേശം ബാധകമാകും. ചെറിയ തുകകൾ അയച്ചാൽ പോലും 5% നികുതി നൽകേണ്ടി വരും. പണം നാട്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്ന കേന്ദ്രത്തിൽ തന്നെ ഈ നികുതി ഈടാക്കാനാണ് ട്രംപ് ഭരണകൂടത്തിൻ്റെ തീരുമാനം. 

പ്രവാസികളുടെ പണം പ്രധാന വരുമാനമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ വർഷം ജൂണിലോ ജൂലൈയിലോ നിയമം പ്രാബല്യത്തിലാകുമെന്നാണ് സൂചനകൾ. നിയമം നടപ്പാകുംമുമ്പ് യുഎസിലെ പ്രവാസികൾ വലിയതോതിൽ പണം നാട്ടിലേക്ക് അയക്കാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.

Exit mobile version