ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിന് പിന്നാലെ സര്‍ക്കാരിന്റെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടു. ശനിയാഴ്ചയാണ് സര്‍ക്കാരിന്റെ ഔദ്യോഗിക അക്കൗണ്ട് ഹാക്ക് ചെയ്തത്.
അക്കൗണ്ടില്‍ നിന്ന് വിചിത്രമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യുകയും പിന്നാലെ ഡിലീറ്റ് ചെയ്യുകയുമായിരുന്നു. നിമിഷ നേരം കൊണ്ട് നൂറിലധികം ട്വീറ്റുകളാണ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. ട്വീറ്റുകളില്‍ ഭൂരിഭാഗവും നോണ്‍-ഫംഗബിള്‍ ടോക്കണ്‍ (എന്‍എഫ്ടി), ക്രിപ്‌റ്റോകറന്‍സി പോലുള്ള ഡിജിറ്റല്‍ അസറ്റുകളെ ചുറ്റിപ്പറ്റിയുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവയാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ പഞ്ചാബ് കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. യുപി സര്‍ക്കാരിന്റെ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ക്ക് സമാനമായവയാണ് പഞ്ചാബ് കോണ്‍ഗ്രസിന്റെ അക്കൗണ്ടിലും കാണപ്പെട്ടത്.
യുജിസി, കേന്ദ്ര കാലാവസ്ഥ വകുപ്പ് എന്നിങ്ങനെ കേന്ദ്ര ഏജന്‍സികള്‍ ഉള്‍പ്പെടെ നിരവധി ട്വിറ്റര്‍ അക്കൗണ്ടുകളാണ് സമീപകാലത്ത് ഹാക്കിങ്ങിന് വിധേയമായത്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് സൈബര്‍ ക്രൈം വിഭാഗവും അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തത സംഭവത്തില്‍ യുപി സര്‍ക്കാര്‍ സ്വന്തം നിലയ്ക്കും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
English summary;The Twitter accounts of the UP government and the Punjab Congress have been hacked
You may also like this video;