Site iconSite icon Janayugom Online

പരിസ്ഥിതി പുനഃസ്ഥാപനം; ദ്വിദിന ദേശീയ ശില്പശാലയ്ക്ക് ഇന്ന് തുടക്കം

വനങ്ങള്‍ ജലത്തിനായി എന്ന വിഷയത്തിലധിഷ്ഠിതമായ പരിസ്ഥിതി പുനസ്ഥാപനം ‑ദ്വിദിന ദേശീയ ശില്പശാല ഇന്നും നാളെയുമായി തിരുവനന്തപുരത്ത്‍ നടക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര വനം- പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം യുഎസ്എഐഡി ഇന്ത്യന്‍ മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഫോറസ്റ്റ് പ്ലസ് 2.0 പ്രോഗ്രാം കെഎഫ്ആര്‍ഐ , സിഡബ്ല്യുആര്‍ഡിഎം എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ ഇന്ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷനാകും.
ചീഫ് സെക്രട്ടറി ഡോ. വി പി ജോയി, കേന്ദ്ര വനംവകുപ്പ് ഡയറക്ടര്‍ ജനറല്‍ ചന്ദ്രപ്രകാശ് ഗോയല്‍, സംസ്ഥാന വനം വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, യുഎസ്എയ്ഡ് ഇന്ത്യ ഡപ്യൂട്ടി മിഷന്‍ ഡയറക്ടര്‍ കാരേന്‍ ക്ലിമോവ്സ്കി എന്നിവര്‍ പ്രത്യേക പ്രഭാഷണം നടത്തും.

Eng­lish sum­ma­ry; The two-day Nation­al Work­shop on Envi­ron­men­tal Reha­bil­i­ta­tion begins today

You may also like this video;

Exit mobile version