Site iconSite icon Janayugom Online

ഉക്രെയ്നിന് 800 ദശലക്ഷം ഡോളര്‍ പ്രഖ്യാപിക്കാനൊരുങ്ങി യുഎസ്

ഉക്രെയ്‌നിന് 800 ദശലക്ഷം ഡോളർ സുരക്ഷാ സഹായം നല്‍കാനൊരുങ്ങി യുഎസ്. ഇന്നാണ് പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് ജോ ബൈഡൻ സുരക്ഷാ സഹായം പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. ഉക്രെയ്ൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനുപുറമെ ശനിയാഴ്ച ഉക്രെയ്‌നിന് 200 ദശലക്ഷം ഡോളറിന്റെ അധിക സൈനിക ഉപകരണങ്ങൾ ബൈഡൻ അനുവദിച്ചിരുന്നു.

അതേസമയം പ്രഖ്യാപിക്കാനിരിക്കുന്ന സുരക്ഷാ സഹായത്തിൽ എന്തെല്ലാം ഉൾപ്പെടുത്തുമെന്നുള്ളതിന്റെ വിശദാംശങ്ങൾ വൈറ്റ് ഹൗസ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ വർഷം 600-ലധികം സ്റ്റിംഗർ മിസൈലുകള്‍, ഏകദേശം 2,600 ജാവലിൻ ആന്റി-ആർമർ സിസ്റ്റം, റഡാർ സംവിധാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഗ്രനേഡ് ലോഞ്ചറുകൾ, തോക്കുകൾ, വെടിമരുന്ന്, മറ്റ് ഉപകരണങ്ങൾ എന്നിവ യുഎസ് യുക്രെയ്‌നിന് നൽകിയിരുന്നു.

Eng­lish Sum­ma­ry: The U.S. is set to announce $ 800 mil­lion to Ukraine

You may like this video also

Exit mobile version