ദുബായ്: വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലൻഡ് താരം അമേലിയ കേറിന്റെ റണ്ണൗട്ടും അമ്പയറുടെ നടപടിയും വിവാദത്തില്‍. ഇന്ത്യക്കെതിരായ മത്സരത്തിലായിരുന്നു സംഭവം.
മത്സരത്തിന്റെ 14-ാം ഓവറില്‍ ഔട്ടാണെന്ന് മനസിലാക്കി അമേലിയ ഗ്രൗണ്ട് വിടാനൊരുങ്ങമ്പോള്‍ അമ്പയര്‍മാര്‍ പന്ത് ഡെഡ് ബോള്‍ വിളിച്ചതോടെ താരം ക്രീസില്‍ തുടര്‍ന്നു. മത്സരത്തില്‍ ഇന്ത്യ 58 റണ്‍സിന് തോല്‍ക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പരിശീലകൻ അമോൽ മസുംദാറും രംഗത്തെത്തിയത് ഗ്രൗണ്ടിലും പുറത്തും ചൂടേറിയ വാദപ്രതിവാദത്തിന് വഴിവച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി.