Site iconSite icon Janayugom Online

അനിശ്ചിതത്വം നീങ്ങി; എമ്പുരാന്റെ ആദ്യപ്രദര്‍ശനം 27ന് രാവിലെ ആറിന്

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ പ്രദര്‍ശനം സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി.27ന് രാവിലെ ആറിന് ആദ്യ പ്രദർശനം നടക്കുമെന്ന് മോഹന്‍ലാല്‍ തന്റെ സമൂഹ മാധ്യമ പേജിലൂടെഅറിയിച്ചു. ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ചിത്രവുമായി സഹകരിക്കുകയാണെന്ന് മോഹന്‍ലാലും പൃഥ്വിരാജും അടക്കമുള്ള അണിയറക്കാര്‍ സമൂഹ മാധ്യമയിലൂടെ ഔദ്യോഗികമായി അറിയിച്ചു. പുതിയ പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം. ഗോകുലം ഗോപാലന് പ്രത്യേകം നന്ദി പറഞ്ഞുകൊണ്ടാണ് ഇരുവരും റിലീസ് തീയതി ഒരിക്കല്‍ക്കൂടി സ്ഥിരീകരിച്ചിരിക്കുന്നത്. 

ഈ പ്രോജക്റ്റിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമെന്ന് ഗോകുലം മൂവീസും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഗോകുലം മൂവീസുമായി സഹകരിക്കുന്നതിൽ ടീം എൽ 2ഇ എമ്പുരാൻ സന്തോഷിക്കുന്നു. ഈ വലിയ ചിത്രം ബിഗ് സ്‌ക്രീനുകളിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങളുടെ ടീമിലും ഞങ്ങൾ സൃഷ്ടിച്ച സിനിമയിലും വളരെയധികം വിശ്വാസവും ആത്മവിശ്വാസവും കാണിച്ചതിന് ശ്രീ. ഗോകുലം ഗോപാലന് പ്രത്യേക നന്ദി.2025 മാർച്ച് 27, ലൂസിഫർ ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗമായ എമ്പുരാൻ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കുക’-മോഹൻലാൽ കുറിച്ചു.

അതേസമയം ലൂസിഫർ മാർച്ച് 20ന് റീ റീലീസ് ചെയ്യുമെന്ന് മോഹൻലാൽ അറിയിച്ചു. ആദ്യം റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നതോടെ തമിഴിലെ മുന്‍നിര ബാനറായ ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രത്തില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറുന്നില്ല. പുതിയ പോസ്റ്ററിലും ലൈക്കയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ മൂന്ന് നിര്‍മ്മാതാക്കളാണ് ചിത്രത്തിന്. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നീ ബാനറുകളില്‍ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാവും നിര്‍മ്മാതാക്കളായി ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍.

Exit mobile version