Site iconSite icon Janayugom Online

ഗവര്‍ണര്‍, വൈസ് പ്രസിഡന്‍റ് പദവികളിലെത്താന്‍ മുസ്ലീങ്ങള്‍ സഹിഷ്ണുതരായി നടിക്കുന്നു: കേന്ദ്രമന്ത്രി

ഗവര്‍ണര്‍, വൈസ്പ്രസിഡന്‍റ് എന്നീ പദവികളിലെത്താന്‍ വേണ്ടി മുസ്ലീംങ്ങള്‍ സഹിഷ്ണതരായി പെരുമാറുകയാണെന്ന പരാമര്‍ശവുമായി നീതിന്യായ വകുപ്പ് സഹമന്ത്രി സത്യപാല്‍സിങ് ബഘേല്‍

ഇവിടെവളരെകുറച്ച് മുസ്ലീങ്ങള്‍ മാത്രമേ സഹിഷണതരായുള്ളുവെന്നും അവര്‍ തന്നെ പദവികള്‍ ലഭിക്കുന്നതിന് വേണ്ടിയാണ് അങ്ങനെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയിലെ മഹാരാഷ്ട്ര സദനില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച നാരദ പത്രകാര്‍ സമ്മാന്‍ സമാരോഹ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിരലിലെണ്ണാവുന്ന സഹിഷ്ണുതരായ മുസ്ലീങ്ങള്‍ മാത്രമേ ഇവിടെയുള്ളു.അവരുടെ എണ്ണം ആയിരത്തില്‍ കൂടില്ല. അവര്‍ തന്നെ പൊതു സമൂഹത്തിന് മുന്നില്‍ മുഖം മുടിയണിഞ്ഞാണ് ജീവിക്കുന്നത്. ഇതിലൂടെ ഗവര്‍ണറുടെയും വൈസ് പ്രസിഡന്റിന്റെയും അല്ലെങ്കില്‍ വൈസ് ചാന്‍സലറുടെയും പദവികളിലേക്കെത്തുന്നു.എന്നാല്‍ ഇവര്‍ റിട്ടയേര്‍ഡ് ആയിക്കഴിഞ്ഞാല്‍ അവരുടെ മനസിലുള്ളത് സംസാരിക്കുന്നു, അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ അടിസ്ഥാന ഘടന ഹിന്ദു രാഷ്ട്രമാണെന്നും അക്ബറിന്റെ മതസഹിഷ്ണുത കേവലം തന്ത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇത് ഭൂരിപക്ഷ ഹിന്ദുക്കളുടെ രാഷ്ട്രമാണെന്ന് അക്ബര്‍ മനസിലാക്കി. മതവികാരം വ്രണപ്പെടുത്തി അഖണ്ഡ ഭാരതം സൃഷ്ടിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു

പക്ഷേ അതും ഒരു തന്ത്രമായിരുന്നു.ഇത് അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്ന് വന്നതല്ല. അക്ബര്‍ മതേതരനായിരുന്നെങ്കില്‍ ചിറ്റോര്‍ഗഢിലെ കൂട്ടക്കൊല നടക്കില്ലായിരുന്നുകേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു

Eng­lish Summary:
The Union Min­is­ter says that Mus­lims are pre­tend­ing to be tol­er­ant to reach the posi­tions of Gov­er­nor and Vice President

You may also like this video:

Exit mobile version