Site iconSite icon Janayugom Online

2036 ഒളിമ്പിക്സ് ഇന്ത്യയില്‍ നടത്താന്‍ ശ്രമിക്കുമെന്ന് കേന്ദ്ര കായികമന്ത്രി

2036 ഒളിമ്പിക്സിൽ ആതിഥേയത്വം വഹിക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുമെന്നു കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍. എല്ലാ മേഖലയിലും ഇന്ത്യ ലോകശക്തിയായി മാറിക്കഴിഞ്ഞു, എങ്കില്‍ കായികരംഗത്തും അതാകുന്നതില്‍ എന്താണു കുഴപ്പം? — അനുരാഗ് താക്കൂര്‍ ചോദിച്ചു.

2036 ഒളിമ്പിക്സ് വേദിക്കായി ആദ്യ ഘട്ടത്തിൽ 10 നഗരങ്ങളെയാണ് പരിഗണിക്കുക. ഇതിൽ ഒരു നഗരത്തെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐഒസി) വേദിയായി തിരഞ്ഞെടുക്കും. മുൻപ് ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസും അടക്കം ലോക കായിക ഇവന്റുകൾ വിജയകരമായി നടത്തിയിട്ടുള്ള ഇന്ത്യക്ക് പക്ഷേ ഇതുവരെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായിട്ടില്ല. 

പാരിസ്, ലോസ് ആഞ്ചലസ്, ബ്രിസ്ബേൻ എന്നീ വേദികളാണ് വരുന്ന മൂന്ന് ഒളിമ്പിക്സുകൾക്ക് ആതിഥേയരാവുക. ഇതിനു ശേഷം വരുന്ന ഒളിമ്പിക്സാണ് 2036ലേത്. ജർമ്മനിയും താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ആഭ്യന്തരതലത്തിൽ എതിർപ്പു ശക്തമാണ്.

Eng­lish Summary;The Union Sports Min­is­ter said that India will try to hold the 2036 Olympics
You may also like this video

Exit mobile version