Site icon Janayugom Online

റഷ്യന്‍ സൈികര്‍ പുരുഷന്മാരെയും ആണ്‍കുട്ടികളെയും ലൈംഗികാതിക്രമങ്ങള്‍ക്കിരയാക്കിയതായി യുഎന്‍

Ukraine

ഉക്രെയ്ന്‍ അധിനിവേശത്തിനിടെ ആണ്‍കുട്ടികളും പുരുഷന്മാരും റഷ്യന്‍ സേനയുടെ ലൈംഗികാതിക്രമങ്ങള്‍ക്കിരയായതായി ഐക്യരാഷ്ട്രസഭ. സ്ഥിരീകരണമില്ലാത്ത റിപ്പോര്‍ട്ടുകള്‍ ഇത് സംബന്ധിച്ച് ലഭിച്ചതായും യുഎന്നിന്റെ പ്രത്യേക വക്താവ് പ്രമീള പാറ്റേന്‍ പറഞ്ഞു. നേരത്തെ സ്ത്രീകള്‍ക്ക് നേരെ റഷ്യന്‍ സൈനികര്‍ ലൈംഗിക അതിക്രമങ്ങള്‍ അഴിച്ചുവിട്ട വാര്‍ത്തകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ പുറത്തറിയിരുന്നുണ്ട്. എന്നാല്‍ പുരുഷന്മാരെ സംബന്ധിച്ചുള്ള ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവരികപോലും ചെയ്യുന്നില്ലെന്നുള്ളതാണ് ഏറ്റവും പരിതാപകരം. യുദ്ധമെന്നത് അവകാശങ്ങളുടെ ലംഘനമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 24ന് റഷ്യന്‍ സൈനികര്‍ യുദ്ധം ആരംഭിച്ചതിനുപിന്നാലെ അഞ്ച് ദശലക്ഷത്തോളം ആളുകളാണ് ഉക്രെയ്നില്‍ നിന്ന് പലായനം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: The Unit­ed Nations says Russ­ian cyclists have se–xually ab-used men and boys
You may like this video also

Exit mobile version