Site iconSite icon Janayugom Online

വിപിഎന്‍ സേവനങ്ങള്‍ നിയന്ത്രിക്കാനൊരുങ്ങി അമേരിക്കയും

ഇന്ത്യയ്ക്ക് പിന്നാലെ വിപിഎന്‍ കമ്പനികള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങി അമേരിക്കയും. വ്യക്തികള്‍ക്ക് വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (VPN) സേവനങ്ങള്‍ നല്‍കുന്ന നൂറിലധികം കമ്പനികളെ നിയന്ത്രിക്കാനാണ് അമേരിക്ക രംഗത്തെത്തുന്നത്. ഇതിന്റെ ഭാഗമായി ലിന ഖാന്റെ നേതൃത്വത്തിലുള്ള ഫെഡറല്‍ ട്രേഡ് കമ്മീഷനോട് ഡേറ്റാ സമ്പ്രദായങ്ങള്‍ പരിഹരിക്കാന്‍ യുഎസ് നിയമനിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യത പങ്കുവെയ്ക്കാതെ തന്നെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് വിപിഎന്‍.

ഈ വിപിഎന്‍ പരസ്യങ്ങളാലും ദുരുപയോഗം ചെയ്യപ്പെടുന്ന ഡാറ്റകളാലും നിറഞ്ഞിരിക്കുന്നു എന്നാണ് നിയമനിര്‍മാതാക്കളുടെ ആരോപണം. അന്ന ജി. എഷൂ (ഡി-സിഎ), റോണ്‍ വൈഡന്‍ (ഡി-ഒആര്‍) എന്നിവരുടെ കത്തില്‍ പറയുന്നതനുസരിച്ച് വിപിഎന്‍ കമ്പനികള്‍ നിരവധി ദുരുപയോഗ ആരോപണങ്ങളാണ് നേരിടുന്നത്. ഉപയോക്തൃ ഡേറ്റ വില്‍ക്കുന്നതും ഉപയോക്തൃ പ്രവര്‍ത്തന ലോഗുകള്‍ നിയമത്തിന് നല്‍കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള് കത്തില്‍ പറയുന്നുണ്ട്.

ഉപയോക്താക്കളുടെ വിവരങ്ങള്‍ അഞ്ചു വര്‍ഷം സൂക്ഷിക്കണമെന്ന് വിപിഎന്‍ സേവനദാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശം നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. എക്സ്പ്രസ്, സര്‍ഫ്ഷാര്‍ക് എന്നീ വിപിഎന്‍ കമ്പനികള്‍ കമ്പനികള്‍ സ്വകാര്യതയില്‍ വീട്ടുവീഴ്ച നടത്തില്ലെന്ന് അറിയിച്ചതിനൊപ്പം ഇന്ത്യയിലെ സെര്‍വറുകള്‍ നിര്‍ത്തുകയും ചെയ്തിരുന്നു. നോര്‍ഡ് വിപിഎന്‍ കമ്പനികളും രാജ്യത്തെ സെര്‍വര്‍ പിന്‍വലിക്കുമെന്ന് അറിയിച്ചു. വിപിഎന്‍ സേവനങ്ങളുടെ അടിസ്ഥാന തത്വത്തിന് വീപരിതമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണം എന്നായിരുന്നു അവരുടെ വാദം.

ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം അല്ലെങ്കില്‍ സിഇആര്‍ടിഇന്‍, ഐടി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം രാജ്യത്തെ സൈബര്‍ സുരക്ഷാ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ദേശീയ ഏജന്‍സിയാണ്. ഡാറ്റാ സെന്ററുകള്‍, വെര്‍ച്വല്‍ പ്രൈവറ്റ് സെര്‍വര്‍ (വിപിഎസ്) ദാതാക്കള്‍, ക്ലൗഡ് സേവന ദാതാക്കള്‍, വിപിഎന്‍ സേവന ദാതാക്കള്‍ എന്നിവര്‍ വഴി വരിക്കാര്‍/ ഉപഭോക്താക്കള്‍ എന്നിവ സാധൂകരിക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കുന്നതിന് കൂടുതല്‍ സമയം തേടിയിട്ടുണ്ട്. രാജ്യത്തിന്റെ പുതിയ വിപിഎന്‍ നയം പ്രഖ്യാപിച്ചതിന് പിന്നാലെ നോര്‍ഡ്വിപിഎന്‍, എക്‌സ്പ്രസ് വിപിഎന്‍ തുടങ്ങിയ ജനപ്രിയ വിപിഎന്‍ സേവന ദാതാക്കള്‍ ഇന്ത്യയില്‍ നിന്ന് നെറ്റ്വര്‍ക്കുകള്‍ നീക്കം ചെയ്യുമെന്ന് മുന്‍പ് പ്രഖ്യാപിച്ചിരുന്നു.

Eng­lish sum­ma­ry; The Unit­ed States is also about to reg­u­late VPN services

You may also like this video;

Exit mobile version