Site iconSite icon Janayugom Online

സസ്‌പെൻഷൻ എന്ന ഉർവശി ശാപം ഉപകാരമായാണ് തോന്നുന്നത്; എൻ പ്രശാന്ത് ഐഎഎസിന് പിന്തുണയുമായി ഗായകൻ ജി വേണുഗോപാൽ

എൻ പ്രശാന്ത് ഐഎഎസിന് പിന്തുണയുമായി ഗായകൻ ജി വേണുഗോപാൽ. അധികാരവർഗ്ഗത്തെ അവരുടെ ഇടനാഴിയിൽ ചെന്ന് കയറി കേശ നിർമാർജ്ജനം ചെയ്യാൻ ശ്രമിച്ചു അതാണ് പ്രശാന്ത് ചെയ്ത കുറ്റമെന്നാണ് വേണുഗോപാൽ ഫേസ് ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. പ്രശാന്തിന്‌ ലഭിച്ച സസ്പെന്ഷൻ എന്ന ഉർവശി ശാപം ഉപകാരമായാണ് തനിക്ക് തോന്നുന്നത് . 21 വര്‍ഷത്തിന് മുമ്പ് സമാനമായ സാഹചര്യങ്ങളിലൂടെ താനും കടന്നു പോയിട്ടുണ്ടെന്നും ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും തനിക്ക് ജോലി രാജി വയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്നും ഗായകന്‍ തുറന്നു പറഞ്ഞു. 

പ്രശാന്ത് തന്റെ കുടുംബാഗത്തെപ്പോലെയാണെന്നും ഇതൊരു വിശ്രമസമയം മാത്രമായി കണ്ട് കൂടുതല്‍ ഊര്‍ജസ്വലനായി വൈകാതെ മടങ്ങിവരണമെന്നും വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രശാന്ത് വഹിച്ച പദവികൾ, ഇരുന്ന തസ്തികകൾ, ഇവയ്ക്കെല്ലാം അയാൾ ചാർത്തിക്കൊടുത്തൊരു ലാഘവത്വമുണ്ട്! ഭരണ സിരാകേന്ദ്രങ്ങളിൽ, അധികാര സിംഹാസനങ്ങളിൽ അന്യമായൊരു സമഭാവന. അവിടെയൊക്കെയിരുന്നു കൊണ്ട് അയാൾ സമൂഹത്തിനു നൽകിയ സംഭാവനകൾ ഉണ്ട്.

ആർട് ഓഫ് റീപാർടീ എന്ന ഷോണറിൽ ഒരു “ പ്രശാന്ത് സിഗ്‌നേച്ചർ “ തന്നെയുണ്ട്. അതിനിയും നമ്മുടെ മസിലു കേറിയ മാധ്യമ ലോകവും ബ്യൂറോക്രസിയും മനസിലാക്കാൻ പോകുന്നേയുള്ളു. സ്ഥലം/ സ്ഥാന മാറ്റങ്ങളിലൂടെ ഔദ്യോഗിക ലോകം പ്രശാന്തിനെ ക്രൂശിക്കാൻ ശ്രമിച്ചു. ശിക്ഷയായി കൊണ്ടിരുത്തിയ ഓരോ സ്ഥാപനത്തിനും സ്വപ്നം കാണാൻ കഴിയാത്ത ഉന്നതിയാണ് പ്രശാന്ത് സമ്മാനിച്ചതെന്നും വേണുഗോപാൽ കുറിച്ചു . 

Exit mobile version