ഉക്രെയ്ന് യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് യുഎസ്. റഷ്യന്‍ സമ്പദ്‍വ്യവസ്ഥയുടെ പ്രധാന മേഖലകളെ ലക്ഷ്യം വച്ചുള്ള കൂടുതൽ ഉപരോധങ്ങൾ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ടെന്ന് വെെറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റഷ്യയുടെ ബാങ്കിങ് മേഖലയേയും എണ്ണ വിപണിയിലെത്തിക്കാൻ ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വയ്ക്കുന്നതാണ് നിര്‍ദിഷ്ട നടപടികളെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം റഷ്യന്‍ എണ്ണ കമ്പനികളായ റോസ്‍നെഫ്റ്റിനും ലൂക്കോയിലിനും യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഉക്രെയ‍്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിൽ ഏർപ്പെടുന്നതിൽ ഗൗരവമുണ്ടെന്ന് ബോധ്യപ്പെടുന്നതുവരെ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി ഒരു ചർച്ചയും നടത്തില്ലെന്ന് ട്രംപ് വ്യക്തമാക്കി. പശ്ചിമേഷ്യയില പ്രശ്നം പരിഹരിക്കുന്നതിനു മുമ്പ് തന്നെ ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് കരുതിയെന്നും മാധ്യമപ്രവര്‍ത്തരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു.

